നാലാം ടി20യില്‍ തകര്‍പ്പന്‍ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

നാലാം ടി20യില്‍ തകര്‍പ്പന്‍ ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

റയ്പൂര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടി20യില്‍ തകര്‍പ്പന്‍ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്നത്തെ വിജയത്തോടെ 3-1ന് മുന്നിലാണ് ഇന്ത്യ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു.

മികച്ച ലൈനിലും ലെംഗ്തിലും പന്തെറിഞ്ഞ ഇന്ത്യന്‍ സ്പിന്നര്‍മാരാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.

അക്‌സര്‍ പട്ടേല്‍ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്തപ്പോള്‍ നാലോവര്‍ ബൗള്‍ ചെയത് ബിഷ്‌ണോയി 16 റണ്‍സ് മാത്രം വിട്ടുനല്‍കി ഓസീസ് ബാറ്റര്‍മാരെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തി. ഒരു വിക്കറ്റും ബിഷ്‌ണോയി നേടി. ദീപക് ചാഹര്‍ രണ്ടും ആവേഷ് ഖാന്‍ ഒരു വിക്കറ്റും നേടി. ഓസ്‌ട്രേലിയയ്ക്കു വേണ്ടി മാത്യു വെയ്ഡ് 36 റണ്‍സ് നേടി ടോപ് സ്‌കോറര്‍ ആയി. ട്രവിസ് ഹെഡ് 31 റണ്‍സ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ആറോവറില്‍ 50 റണ്‍സ് കൂട്ടുകെട്ട് തീര്‍ത്ത ഇന്ത്യയ്ക്ക് ആദ്യ പ്രഹരം ആരണ്‍ ഹാര്‍ഡി നല്‍കി.

മികച്ച സ്‌ട്രോക്ക് പ്ലേ പുറപ്പെടുത്ത യശസ്വി ജയ്‌സ്വാള്‍ പുറത്ത്. 28 പന്തില്‍ 37 റണ്‍സായിരുന്നു ഇടംകൈ ഓപ്പണറുടെ സമ്പാദ്യം. തുടര്‍ന്നെത്തിയ ശ്രേയസ് അയ്യരും നായകന്‍ സൂര്യകുമാര്‍ യാദവും വേഗം മടങ്ങിയതോടെ ഇന്ത്യയുടെ സ്ഥിതി പരുങ്ങലിലായി.

അവസാന ഓവറുകളില്‍ കടന്നാക്രമിച്ച റിങ്കു സിംഗും (29 പന്തില്‍ 46), ജിതേഷ് ശര്‍മയും (19 പന്തില്‍ നിന്ന് 35 റണ്‍സ്) ചേര്‍ന്നാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.