നിക്കരാഗ്വൻ ബിഷപ്പിനെ വിട്ടയയ്ക്കണം; അടിയന്തര അപ്പീൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും കോൺഗ്രസ് അംഗങ്ങളും

നിക്കരാഗ്വൻ ബിഷപ്പിനെ വിട്ടയയ്ക്കണം; അടിയന്തര അപ്പീൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകരും കോൺഗ്രസ് അംഗങ്ങളും

മനാ​ഗ്വേ: നിക്കരാഗ്വൻ ഏകാധിപതി ഡാനിയൽ ഒർട്ടേഗയുടെ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനു കീഴിൽ തടവിലാക്കപ്പെട്ട ബിഷപ്പ് റൊളാൻഡോ അൽവാരസിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങളും മനുഷ്യാവകാശപ്രവർത്തകരും.

ന്യൂജേഴ്‌സി റിപ്പബ്ലിക്കൻ പ്രതിനിധി ക്രിസ് സ്മിത്തിന്റെ അധ്യക്ഷതയിൽ ഗ്ലോബൽ ഹെൽത്ത്, ഗ്ലോബൽ ഹ്യൂമൻ റൈറ്റ്‌സ്, ഇന്റർനാഷണൽ ഓർഗനൈസേഷനുകൾ എന്നിവയെ കുറിച്ചുള്ള ഹൗസ് ഫോറിൻ അഫയേഴ്‌സ് സബ്‌കമ്മിറ്റി നടത്തിയ അപ്പീലിനിടെയാണ് നേതാക്കൾ ആവശ്യം ഉന്നയിച്ചത്.

നിക്കരാഗ്വൻ ബിഷപ്പായിരുന്ന 56 കാരനായ അൽവാരെസ്, പറയാനാവാത്ത യാതനകൾ സഹിക്കുന്ന ഒരു നിരപരാധിയാണ്. ഒർട്ടെഗയും ഭാര്യ റൊസാരിയോ മുറില്ലോയും നടത്തുന്ന ഭരണകൂടം രാജ്യത്തെ കത്തോലിക്കാ സഭയെ തകർക്കുക എന്ന ലക്ഷ്യംവച്ചാണ് പ്രവർത്തിക്കുന്നത്.

മെത്രാന്മാരെയും പുരോഹിതരെയും അതുപോലെതന്നെ വിശ്വാസികളെയും അകാരണമായി ഉപദ്രവിക്കുകയും തടങ്കലിൽവയ്ക്കുകയും ചെയ്‌തിരിക്കുന്നു. നിക്കരാഗ്വയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് വിശ്വാസികൾക്ക് എന്ത് സംഭവിക്കുന്നു എന്നതിനു നേരെ കണ്ണടയ്ക്കാൻ അന്താരാഷ്ട്ര സമൂഹത്തിനു കഴിയില്ലെന്ന് സ്മിത്ത് പറഞ്ഞു.

നിക്കരാഗ്വൻ ബിഷപ്പും ഒർട്ടേഗ – മുറില്ലോ ഭരണകൂടത്തിന്റെ മനുഷ്യാവകാശലംഘനങ്ങളുടെ വിമർശകനുമായ അൽവാരസിനെ 2022 ആഗസ്റ്റ് 19 -ന് നിക്കരാഗ്വൻ അധികാരികൾ അറസ്റ്റു ചെയ്തു. നാടുകടക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഫെബ്രുവരി 10 ന് അദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയത്.

ബിഷപ്പ് അൽവാരസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് ആവശ്യപ്പെട്ടതനുസരിച്ച് നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്തിന്റെ ആഭ്യന്തരമന്ത്രാലയം നവംബർ 22 ന് ബിഷപ്പിന്റെ പുതിയ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.