ദുബായ്: ദുബായില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 'കോപ് 28' കാലാവസ്ഥാ ഉച്ചകോടിയില്‍ കാലാവസ്ഥയും ആരോഗ്യവും സംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുന്നതില്‍ നിന്ന് ഇന്ത്യയും അമേരിക്കയും വിട്ടുനിന്നു.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതടക്കം ആരോഗ്യ മേഖലയെ കാലാവസ്ഥാ സൗഹൃദമാക്കുന്ന തരത്തിലെ നേട്ടങ്ങള്‍ കൈവരിക്കാനുള്ളതാണ് ഉടമ്പടി.
എന്നാല്‍ ആരോഗ്യ മേഖലയില്‍ ഹരിതഗൃഹ വാതക ഉപയോഗം തടയുന്നത് രാജ്യത്ത് സമീപ കാലത്ത് പ്രായോഗികമോ കൈവരിക്കാവുന്നതോ ആയിരിക്കില്ല എന്ന കാരണത്താലാണ് ഇന്ത്യ വിട്ടു നിന്നതെന്നാണ് സൂചന. 124 രാജ്യങ്ങള്‍ പ്രഖ്യാപനത്തില്‍ ഒപ്പിട്ടു. അമേരിക്കയും പ്രഖ്യാപനത്തില്‍ നിന്ന് വിട്ടുനിന്നു.
നേരത്തെ ആഗോള പുനരുപയോഗ ഊര്‍ജ്ജ ശേഷി 2030 ഓടെ മൂന്നിരട്ടിയാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനത്തില്‍ ഒപ്പിടുന്നതില്‍ നിന്നും ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ വിട്ടു നിന്നിരുന്നു. 118 രാജ്യങ്ങളാണ് ഈ പ്രഖ്യാപനത്തില്‍ ഒപ്പിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.