തിരുവനന്തപുരം: മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി. കൊല്ലം- സെക്കന്തരാബാദ് സ്പെഷ്യല്‍, തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, എറണാകുളം പട്‌ന എക്‌സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ - ഗുരുവായുര്‍ എക്‌സ്പ്രസ്, ഡല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവയാണ് ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍.
മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ചെന്നൈ- ഹൈദരബാദ് ദേശീയ പാതയിലും വെള്ളം കയറി.
ആന്ധ്രയിലെ തിരുപ്പതി, നെല്ലൂര്‍, പ്രകാശ, ബാപട്ല, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ആന്ധ്രയിലെ സുളുര്‍പെട്ടിയില്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.