ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 മഴ മൂലം ഉപേക്ഷിച്ചു

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി20 മല്‍സരം മഴമൂലം ഉപേക്ഷിച്ചു. ഡര്‍ബനില്‍ പെയ്ത മഴയില്‍ ഒരു ബോള്‍ പോലും എറിയാനാവാതെയാണ് മല്‍സരം ഉപേക്ഷിച്ചത്.

12ാം തീയതിയാണ് അടുത്ത മല്‍സരം. ഗബേഹയിലെ സെന്റ് ജോര്‍ജ് പാര്‍ക്‌സ് സ്റ്റേഡിയത്തിലാണ് മല്‍സരം. ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം 14ാം തീയതി ജൊഹന്നസ്ബര്‍ഗിലെ ന്യൂ വാര്‍ഡറേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കും.

ഓസീസിനെതിരായ പരമ്പരക്ക് ശേഷം സൂര്യകുമാര്‍ യാദവിന്റെ നായകനായുള്ള രണ്ടാം പരമ്പരയാണിത്. ഓസീസിനെതിരെ മികച്ച വിജയം കൈവരിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങുന്നത്.

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഉപനായകന്‍. മൂന്നു വീതം മല്‍സരങ്ങളുടെ ടി20, ഏകദിന പരമ്പരയും രണ്ട് ടെസ്റ്റുമാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്ളത്.

മൂന്നു വ്യത്യസ്ത ഫോര്‍മാറ്റിലും മൂന്നു നായകരുമായാണ് ഇക്കുറി ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തുന്നത്. ടി20യില്‍ സൂര്യകുമാര്‍ യാദവ് നയിക്കുമ്പോള്‍ ഏകദിനത്തില്‍ ടീമിനെ കെഎല്‍ രാഹുല്‍ നയിക്കും. ടെസ്റ്റ് പരമ്പരയില്‍ സ്ഥിരം നായകന്‍ രോഹിത് ശര്‍മ നയിക്കും.

ടി20 സ്‌ക്വാഡ്

യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് വര്‍മ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.