നവ കേരള ബസിന് നേരെ ഷൂവെറിഞ്ഞ സംഭവം; കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

നവ കേരള ബസിന് നേരെ ഷൂവെറിഞ്ഞ സംഭവം; കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

കൊച്ചി: നവ കേരള സദസ് ബസിന് നേരെ ഷൂവെറിഞ്ഞ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബേസില്‍ വര്‍ഗീസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ജിബിന്‍, ദേവകുമാര്‍, ജെയ്ഡന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേക്ക് പോകുമ്പോഴാണ് ഷൂ ഏറ് ഉണ്ടായത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

നേരത്തെ പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനും മനപൂര്‍വമാല്ലാത്ത നരഹത്യാ ശ്രമത്തിനും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മരണം വരെ സംഭവിക്കാവുന്ന കൃത്യമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഷൂ എറിഞ്ഞവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ തുടരുമെന്നും അന്നേരം വിലപിച്ചിട്ട് കാര്യമില്ലെന്നുമാണ് കോതമംഗലത്ത് നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ നവകേരള സദസിനെതിരായ പ്രതിഷേധം തുടരുമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യരും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.