അസമില്‍ സെമികണ്‍ടക്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ടാറ്റ; 40,000 കോടി നിക്ഷേപിക്കും

 അസമില്‍ സെമികണ്‍ടക്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ടാറ്റ; 40,000 കോടി നിക്ഷേപിക്കും

ദിസ്പൂര്‍: സെമികണ്ടക്ടര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ച് ടാറ്റ ഗ്രൂപ്പ്. അസമില്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനായി 40,000കോടിയുടെ നിക്ഷേപമാണ് കമ്പനി നടത്താന്‍ ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. എക്സിലൂടെയാണ് അദേഹം ഇക്കാര്യം അറിയിച്ചത്.

40,000 കോടി മുതല്‍ മുടക്കില്‍ സെമികണ്ടക്ടര്‍ പ്ലാന്റ് തുടങ്ങാന്‍ ടാറ്റ ഗ്രൂപ്പ് അപേക്ഷ സമര്‍പ്പിച്ചു. ഇത് മികച്ച ഒരു മാറ്റമായിരിക്കുമെന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. ഇന്ത്യയില്‍ വ്യവസായ മേഖലയുടെ വളര്‍ച്ചക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ടാറ്റ ഗ്രൂപ്പ് അവരുടെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നത്. തമിഴ്നാട്ടില്‍ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറി തുറക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. കൂടാതെ ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വിസ്ട്രോണിനെ അടുത്തിടെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.