രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറക്കം

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറക്കം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ കൊടിയിറക്കം.11 മലയാള സിനിമകള്‍ ഉള്‍പ്പടെ 67 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഇന്ന് നടക്കും. 172 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേള അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ ഒന്‍പത് ഓസ്‌കര്‍ എന്‍ട്രികള്‍ ഉള്‍പ്പടെ 67 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 11 മലയാള ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.

മത്സര വിഭാഗത്തില്‍ ഡോണ്‍ പാലത്തറയുടെ ഫാമിലി, ഫാസില്‍ റസാക്കിന്റെ തടവ്, ലുബ്ദക് ചാറ്റര്‍ജിയുടെ വിസ്‌പേഴ്സ് ഓഫ് ഫയര്‍ ആന്‍ഡ് വാട്ടര്‍ തുടങ്ങി പതിനൊന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈ ചിത്രങ്ങള്‍ മേളയില്‍ കാണാനുള്ള അവസാന അവസരം കൂടിയാണിത്.

ലോക സിനിമ വിഭാഗത്തില്‍ പേര്‍ഷ്യന്‍ ചിത്രമായ എന്‍ഡ്‌ലെസ്സ് ബോര്‍ഡേഴ്സ്, ജോര്‍ദന്റെ ഓസ്‌കാര്‍ പ്രതീക്ഷയായ ഇന്‍ഷാ അല്ലാഹ് എ ബോയ്, നേപ്പാള്‍ ചിത്രം എ റോഡ് ടു എ വില്ലേജ് തുടങ്ങി 24 ചിത്രങ്ങളും സുനില്‍ മാളൂരിന്റെ വലസൈ പറവകള്‍, ആനന്ദ് ഏകര്‍ഷിയുടെ ആട്ടം, ശ്രുതി ശരണ്യത്തിന്റെ ബി 32 മുതല്‍ 44 വരെ, ജിയോ ബേബിയുടെ കാതല്‍, എം.ടി യുടെ നിര്‍മ്മാല്യം തുടങ്ങിയ മലയാള ചിത്രങ്ങളും വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും.

ഇന്‍ എ സെര്‍ട്ടന്‍ വേ, ടെയ്ല്‍സ് ഓഫ് അനദര്‍ ഡേ ചിത്രങ്ങള്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ലൈഫ് ടൈം അച്ചീവ്‌മെന്റ് ലഭിച്ച സനൂസിയുടെ മേളയിലെ അവസാന ചിത്രമായി ദി കോണ്‍ട്രാക്റ്റും ഏഴാം ദിവസമായ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.