കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജണിൽ പരിശുദ്ധാത്മ അഭിഷേക ധ്യാനം നടത്തുന്നു . 2024 മെയ് 16 മുതൽ 19 വരെ നാല് ദിവസങ്ങളിലായി നടക്കുന്ന ധ്യാന ശുശ്രുഷ സെന്റ് നിയോട്സ്, ക്ലാരിറ്റി സെൻറ്ററിലാണ് നടത്തപ്പെടുക. സീറോ മലബാർ ലണ്ടൻ റീജണൽ കോർഡിനേറ്ററും, പ്രശസ്ത വചന പ്രഘോഷകനുമായ ഫാദർ ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയയും ധ്യാന ശുശ്രുഷകൾക്ക് നേതൃത്വം വഹിക്കും.
പരിശുദ്ധാത്മ അഭിഷേകത്തിലൂടെ ക്രിസ്തുവിനു സാക്ഷികളാകുവാനും, അവിടുത്തെ സുവാർത്ത ലോകമെമ്പാടും എത്തിക്കുവാനും ഉള്ള ആൽമീയ - അദ്ധ്യാൽമിക വളർച്ചക്ക് വചന ശുശ്രുഷ അനുഗ്രഹമാവും. ആത്മീയ വിശുദ്ധീകരണത്തിലൂടെ ദൈവീക പ്രീതിയും കൃപയും ആർജ്ജിച്ച്, അവിടുത്തെ സത്യവും നീതിയും മാർഗവും മനസിലാക്കുവാനുള്ള കൃപാവരങ്ങൾക്ക് വേദിയൊരുങ്ങുന്ന പരിശുദ്ധാത്മ അഭിഷേക ധ്യാനത്തിൽ എല്ലാവരും പങ്ക് ചേരണമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് - 07848808550
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26