തിരുവനന്തപുരം: കാലിക്കട്ട് സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍ നിന്ന് വിട്ടുനിന്ന സംഭവത്തില്‍ വൈസ് ചാന്‍സിലറോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സിലര്‍ എം.കെ. ജയരാജ് നടത്തിയത് കീഴ് വഴക്ക ലംഘ നമാണെന്നാണ് രാജ്ഭവന്റെ നിരീക്ഷണം. ആരോഗ്യ പ്രശ്നങ്ങളെതുടര്‍ന്ന് പരിപാടിക്ക് എത്തില്ലെന്ന് വിസി ഗവര്‍ണറെ അനൗദ്യോഗികമായി അറിയിച്ചിരുന്നു.
ശ്രീനാരായണ ഗുരു നവോഥാനത്തിന്റെ പ്രവാചകന്‍' എന്ന വിഷയത്തില്‍ സനാതന ധര്‍മ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംഘടിപ്പിച്ച സെമിനാറിലാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പങ്കെടുത്തത്.
ആരോഗ്യ പ്രശ്നത്തെ തുടര്‍ന്നാണ് പരിപാടിക്ക് എത്താതിരുന്നതെങ്കില്‍ പകരക്കാരനായി പ്രോ വൈസ് ചാന്‍സിലറെ അയയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും രാജ്ഭവന്‍ ചോദിച്ചു. തനിക്കെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐക്കാര്‍ ഗുണ്ടകളാണെന്ന് ഗവര്‍ണറും വിമര്‍ശിച്ചിരുന്നു.
കൂടാതെ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പോസ്റ്റര്‍ ഉയര്‍ത്തിയ സംഭവത്തിലും വിസിയോട് വിശദീകരണം നേരത്തെ തേടിയിരുന്നു. എന്നാല്‍ ഇതുവരെ ഇതിന് വിസി മറുപടി നല്‍കിയിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.