സെനറ്റിലേക്ക് സിപിഎമ്മുകാരെ തിരുകി കയറ്റാന്‍ ശ്രമം; ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനുള്ള പട്ടിക വിസിക്ക് കൈമാറി മന്ത്രി ആര്‍. ബിന്ദു

സെനറ്റിലേക്ക് സിപിഎമ്മുകാരെ തിരുകി കയറ്റാന്‍ ശ്രമം; ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനുള്ള പട്ടിക വിസിക്ക് കൈമാറി മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകരെയും അനുഭാവികളെയും സെനറ്റിലേക്ക് തിരുകി കയറ്റാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്റെ ഇടപെടല്‍. കേരള സര്‍വ്വകലാശാലയിലെ സെനറ്റിലേക്ക് ചാന്‍സലറുടെ നോമിനികളായി നിയമിക്കാനുള്ളവരുടെ പട്ടികയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി നല്‍കിയത്.

സാധാരണയായി സര്‍വ്വകലാശാല തയ്യാറാക്കുന്ന പട്ടിക മാത്രമാണ് ഗവര്‍ണര്‍ക്ക് നല്‍കുക. ഈ സാഹചര്യത്തിലാണ് കീഴ്‌വഴക്കം തെറ്റിച്ചുകൊണ്ടുള്ള മന്ത്രിയുടെ നീക്കം. കേരള സര്‍വ്വകലാശാല തയ്യാറാക്കിയ പട്ടിക വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. ഇതിനൊപ്പമാണ് മന്ത്രി നല്‍കിയ സിപിഎം അനുഭാവികളുടെ പേരുകളടങ്ങിയ പട്ടികയും സമര്‍പ്പിച്ചിരിക്കുന്നത്.

വിസി തന്നെയാണ് മന്ത്രിയുടെ പട്ടികയും നല്‍കിയത്. കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍.പി ചന്ദ്രശേഖരന്‍, ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി പരമേശ്വരന്‍, പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍, എഴുത്തുകാരന്‍ ബെന്യാമിന്‍ എന്നിവരുടെ പേരുകളാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സമര്‍പ്പിച്ച പട്ടികയിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.