ഛത്തീസ്ഗഡ് മന്ത്രിസഭാ വികസനം ഇന്ന്; ഒന്‍പത് പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

ഛത്തീസ്ഗഡ് മന്ത്രിസഭാ വികസനം ഇന്ന്; ഒന്‍പത് പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

റായ്പൂര്‍: ഒമ്പത് പുതിയ മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഛത്തീസ്ഗഡ് മന്ത്രിസഭാ വികസനം ഇന്ന്. മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 11.45 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

ബ്രിജ്മോഹന്‍ അഗര്‍വാള്‍, രാം വിചാര് നേതം, ദയാല്‍ദാസ് ബാഗേല്‍, കേദാര്‍ കശ്യപ്, ലഖന്‍ലാല്‍ ദേവാംഗന്‍, ശ്യാം ബിഹാരി ജയ്‌സ്വാള്‍, ഒപി ചൗധരി, തങ്ക്‌റാം വര്‍മ, ലക്ഷ്മി രാജ്വാഡെ എന്നിവരാണ് പുതിയ മന്ത്രിമാര്‍.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വസതിയില്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, ഉപമുഖ്യമന്ത്രിമാരായ അരുണ്‍ സാഹു, വിജയ് ശര്‍മ എന്നിവരെ കൂടാതെ ഛത്തീസ്ഗഡ് കോ-ഇന്‍ചാര്‍ജ് ഓം മാത്തൂരും തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.