തിരുവനന്തപുരം: ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം '2018'ന് പുറത്ത്. പ്രളയ കാലത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് പുരസ്‌കാരത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല.
മികച്ച രാജ്യാന്തര സിനിമ വിഭാഗത്തിലെ നാമനിര്‍ദേശത്തിനായാണ് '2018' മത്സരിച്ചത്. 15 സിനിമകള്‍ ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചിത്രം പുറത്തായി.
ജൂഡ് ആന്റണി ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഗുരു, ആദാമിന്റെ മകന്‍ അബു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഓസ്‌കാര്‍ എന്‍ട്രി നേടിയ മലയാള ചിത്രമായിരുന്നു 2018.
സാങ്കേതിക മികവിലും കലാപരമായും മികച്ചുനിന്ന ചിത്രമായിരുന്നു 2018. ആദ്യമായി മലയാളത്തില്‍ നിന്ന് 200 കോടി ക്ലബില്‍ എത്തുന്നതും 2018 ആണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.