തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കൊപ്പം ചായ കുടിക്കാന്‍ പോയാലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍. ഏത് ഭാഗ്യാന്വേഷികള്‍ പോയാലും പടിക്ക് പുറത്താണെന്നും ഒന്നോ രണ്ടോ പേര്‍ പോയതുകൊണ്ട് പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും അദേഹം പറഞ്ഞു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരുടെ പുറകെയും പോകുന്നവരാണ് പോയിട്ടുള്ളത്. അടിച്ചാല്‍ തിരിച്ചടിക്കും എന്നും ഹസന്‍ പ്രതികരിച്ചു.
നവ കേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പര്യടനം തുടരുകയാണ്. നാല് നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക. നാളെയാണ് നവകേരള സദസിന്റെ സമാപനം.
വിവിധ സ്ഥലങ്ങളില്‍ ഇന്നും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം ഉണ്ടാകും. പലയിടങ്ങളിലും കഴിഞ്ഞ ദിവസവും പ്രതിഷേധം യൂത്ത് കോണ്‍ഗ്രസ് ഡി.വൈ.എഫ്.ഐ സംഘര്‍ഷം എന്ന നിലയിലേക്ക് വഴിമാറിയിരുന്നു. പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള ആരോപണങ്ങളാണ് മന്ത്രിമാര്‍ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നത്. അക്രമങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന മറുപടിയാണ് പ്രതിപക്ഷത്തിനുള്ളത്.
ഡിജിപി ഓഫീസിലേക്കും വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിലും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഡിജിപി ഓഫീസിലേക്ക് കറുത്ത ബലൂണുകളുമായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കടുക്കുത്തു. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
ഇന്നലെ നവകേരള സദസിനെതിരെ പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിരുന്നു. ചെമ്പക മംഗലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലത്ത് ചിന്നക്കടയില്‍ നവകേരള സദസ് വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ഇടപെട്ടാണ് പ്രവര്‍ത്തകരെ സ്ഥലത്തു നിന്ന് മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.