ഇസ്രയേല്‍ സൈനികരെ കെണിയില്‍പ്പെടുത്താനായി കളിപ്പാട്ട ബോംബുകളുമായും കുട്ടികളെ നിയോഗിക്കാറുണ്ട്.
ഗാസ സിറ്റി: ഇസ്രയേല്‍ സൈന്യവുമായി ഏറ്റുമുട്ടുന്ന ഹമാസ്, സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും മറ്റും കടത്തുന്നതിന് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യത്തിന്റെ പിടിയിലായ ഹമാസിന്റെ സെയ്തുന്‍ ബറ്റാലിയന്‍ കമാന്‍ഡര്‍ മുസ്തഫ അല്‍ഖൈറാണ് ഇസ്രയേല്‍ സൈന്യത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
തങ്ങളുടെ ജീവന്‍ അപകടത്തിലാകാതിരിക്കാനാണ് ഏറെ അപകടം നിറഞ്ഞ ഇത്തരം പണികള്‍ക്ക് കുട്ടികളെ നിയോഗിക്കുന്നതെന്നും മുസ്തഫ അല്‍ഖൈര്‍ പറഞ്ഞു. ഇതിനായി കുട്ടികളെ പ്രത്യേകമായി റിക്രൂട്ട് ചെയ്യുന്നുമുണ്ട്. ഇസ്രയേല്‍ അന്താരാഷ്ട്ര യുദ്ധ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് പരാതിപ്പെടുന്ന ഹമാസ് അതിലും വലിയ നിയമ ലംഘനമാണ് ഇതുവഴി നടത്തുന്നത്.
ഇസ്രയേല്‍ സൈന്യത്തിന്റെ പരിശോധന കര്‍ശനമായതിനാല്‍ മുതിര്‍ന്നവര്‍ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോവുക തീര്‍ത്തും അസാധ്യമായതിനാലാണ് കുട്ടികളെ ഈ ദൗത്യം ഏല്‍പ്പിക്കുന്നത്. പച്ചക്കറികള്‍ നിറച്ച പ്ലാസ്റ്റിക് ബക്കറ്റുകളില്‍ ഒളിപ്പിച്ചാണ് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കടത്തുന്നത്.
ഏതെങ്കിലും ഒരു പ്രത്യേക വീട്ടിലോ, സ്ഥലത്തോ ഇത്തരം ബക്കറ്റുകള്‍ ഏല്‍പ്പിക്കാനാവും കുട്ടികളോട് ആവശ്യപ്പെടുക. കുട്ടികളെ സൈന്യം വിശദമായി പരിശോധിക്കാത്തതിനാല്‍ ഇത്തരം കടത്ത് ഒട്ടുമുക്കാലും വിജയത്തിലെത്തുകയും ചെയ്യും.
കൂടാതെ ഇസ്രയേല്‍ സൈന്യത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് അറിയാനും ഹമാസ് കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നു. സൈന്യത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ പ്രത്യേക അടയാളം കാണിക്കാനോ കൊടി വീശി കാണിക്കാനോ ആവും ആവശ്യപ്പെടുക. ഇസ്രയേല്‍ സൈന്യത്തെ ചതിയില്‍പ്പെടുത്താനും കുട്ടികളെ ഉപയോഗിച്ചിരുന്നവെന്നും മുസ്തഫ വെളിപ്പെടുത്തി.
രക്ഷിക്കണേ എന്ന് അലറി വിളിച്ചോടുന്ന കുട്ടികളുടെ പുറകേ കാര്യമറിയാതെ എത്തുന്ന സൈനികരാണ് അപകടത്തില്‍പ്പെടുന്നത്. ഇങ്ങനെ എത്തുന്ന ഇസ്രയേല്‍ സൈനികരെ ഒളിഞ്ഞിരിക്കുന്ന ഹമാസ് പടയാളികള്‍ വകവരുത്തും. ഇസ്രയേല്‍ സൈനികരെ കെണിയില്‍പ്പെടുത്താനായി കളിപ്പാട്ട ബോംബുകളുമായും കുട്ടികളെ നിയോഗിക്കാറുണ്ട്.
അപകടകരമായ പ്രവൃത്തികള്‍ക്ക് കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഒരിക്കലും അവരെ തങ്ങളുടെ പോരാളികളായി ഹമാസ് അംഗീകരിക്കില്ല. 18 വയസ് തികയുന്നതുവരെ ഒരു കുട്ടിയെയും ഹമാസിന്റെ ഔദ്യോഗിക പോരാളിയായി കണക്കാക്കാനാവില്ലെന്ന് മുസ്തഫ പറഞ്ഞു. അതിനാല്‍ തന്നെ ഹമാസ് പോരാളികള്‍ക്ക് കിട്ടുന്ന ഒരാനുകൂല്യവും പരിഗണനയും കുട്ടികള്‍ക്ക് ലഭിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.