വണ്ടിപ്പെരിയാര്‍: ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ പിഞ്ചു ബാലികയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍. പ്രതിയെ വെറുതേ വിട്ടകട്ടപ്പന അതിവേഗ പോക്സോ കോടതി വിധിക്കെതിരെ പ്രോസിക്യൂഷനാണ് അപ്പീല്‍ നല്‍കിയത്. 2021 ജൂണ്‍ 30നാണ് ആറ് വയസുകാരിയെ എസ്റ്റേറ്റ് ലയത്തിത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കാണപ്പെട്ടത്.
കേസിലെ തെളിവുകളും വസ്തുതകളും വിലയിരുത്തുന്നതില്‍ കോടതിക്ക് പിഴവു പറ്റിയെന്നും ശാസ്ത്രീയ തെളിവുകള്‍ പോലും കോടതി കൃത്യമായി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉള്‍പ്പെടെ പരിഗണിച്ചാണ് നടപടി.
കൊലപാതകം, പോക്സോ നിയമ പ്രകാരമുള്ള പീഡനം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയത്. കുറ്റം തെളിയിക്കുന്നതില്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ പ്രതി അര്‍ജുനെ കോടതി വെറുതേ വിടുകയായിരുന്നു.
കുട്ടിയുടെ മരണം കൊലപാതകമാണന്നും പീഡനം നടന്നിട്ടുണ്ടെന്നും കോടതി ശരിവച്ചിരുന്നു. ഇവ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും കോടതി കണ്ടെത്തി.
തന്റെ കടയില്‍ നിന്നും പതിവായി പ്രതിയായ അര്‍ജുന്‍ മിഠായി വാങ്ങിയിരുന്നതായും ആ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ലയത്തിന് സമീപത്തെ കടയുടമയും സാക്ഷിയുമായ ഗീത കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിലൂടെ പറഞ്ഞിരുന്നു. കേസില്‍ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ ഒപ്പം നില്‍ക്കുമെന്നും പ്രതിക്ക് ശിക്ഷ ലഭിക്കാത്തതില്‍ ദുഖമുണ്ടെന്നുമായിരുന്നു ഇവരുടെ വാക്കുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.