ഊട്ടിക്ക് പോകുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത

ഊട്ടിക്ക് പോകുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത

മേട്ടുപ്പാളയം-കൂനൂര്‍ മലയോര റെയില്‍വേ പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഈ മേഖലയില്‍ വ്യാപകമായ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മലയോര റെയില്‍വേയില്‍ ഗതാഗതം നിര്‍ത്തിവച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന മലയോര ട്രെയിന്‍ സര്‍വീസ് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് (ഡിസംബര്‍ 23) പുനരാരംഭിക്കുകയായിരുന്നു.

കോയമ്പത്തൂര്‍ ജില്ലയിലെ മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്ക് ദിവസവും രാവിലെ 7:10 ന് ട്രെയിന്‍ പുറപ്പെടും. ക്രിസ്മസ് ന്യൂ ഇയര്‍ അവധി ആഘോഷത്തിന്റെ ഭാഗമായി ധാരാളം മലയാളികള്‍ എല്ലാ കൊല്ലവും മേട്ടുപ്പാളയം-കൂനൂര്‍ റെയില്‍വേ യാത്ര ആസ്വദിക്കാറുണ്ട്. ഊട്ടിയിലേക്കുള്ള യാത്രയുടെ ഭാഗമായിട്ടാണ് പലരും ഇതിന് പ്ലാന്‍ ചെയ്യുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് കൂനൂര്‍ മലനിരകളില്‍ വ്യാപകമായ തോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് റെയില്‍വേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്. റെയില്‍വേ ട്രാക്കില്‍ വീണ മണ്ണും പാറകളും നീക്കം ചെയ്തു.

മേട്ടുപ്പാളയം മലയോര റെയില്‍വേ പാതയില്‍ ഗതാഗതം പുനസ്ഥാപിച്ചത് മാസങ്ങള്‍ക്കു മുമ്പേ തന്നെ അവധി ആഘോഷം പ്ലാന്‍ ചെയ്തിരുന്ന നിരവധി ആളുകള്‍ക്ക് ഉപകാരപ്രദമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.