ക്രിസ്മസ്, പുതുവത്സരം മുതലാക്കി ടിക്കറ്റ് കൊള്ള; യാത്ര ഒഴിവാക്കി പ്രവാസികള്‍

 ക്രിസ്മസ്, പുതുവത്സരം മുതലാക്കി ടിക്കറ്റ് കൊള്ള; യാത്ര ഒഴിവാക്കി പ്രവാസികള്‍

കൊച്ചി: ക്രിസ്മസ്, പുതുവത്സരം മുതലാക്കി ആകാശത്തും നിരത്തിലും ടിക്കറ്റ് കൊള്ള. ഇതോടെ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചിരിക്കുകയാണ് പല പ്രവാസികളും. വിമാന നിരക്ക് നാലിരട്ടിയാണ് വര്‍ധിച്ചിരിക്കുന്നത്.

ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നെല്ലാം വിമാന നിരക്ക് വര്‍ധിച്ചിട്ടുണ്ട്. ബഡ്ജറ്റ് എയര്‍ലൈനായ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ഉള്‍പ്പെടെയാണ് ഈ വര്‍ധനവ്. ജിദ്ദയില്‍ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്താന്‍ രണ്ടര ലക്ഷത്തോളം രൂപ വേണം. ഇക്കണോമി ക്ലാസില്‍ 70,000 - 80,000 രൂപ നല്‍കണം. സാധാരണ 25,000 രൂപയാണ്. ന്യൂയോര്‍ക്ക് - കൊച്ചി 1,80,000 - 2,20,000 രൂപ. സാധാരണ 75,000 - 85,000 മതി. ലണ്ടന്‍ - കൊച്ചി. 1,60,000 രൂപ. സാധാരണ 50,000 രൂപയാണ്.

ഗള്‍ഫ് സെക്ടറില്‍ വിമാന സീറ്റ് കൂട്ടണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുന്നില്ല. യു.എ.ഇയിലേക്ക് ഒരു മാസം ഇന്ത്യയില്‍ നിന്ന് 2,60,000 പേര്‍ക്ക് യാത്ര ചെയ്യാനുള്ള ധാരണയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. ഇത് നാല് ലക്ഷമാക്കണമെന്നാണ് ആവശ്യം. ശൈത്യകാല അവധിക്കായി അടച്ച ഗള്‍ഫിലെ സ്‌കൂളുകള്‍ ജനുവരി രണ്ടാംവാരം തുറക്കും.

അതേസമയം ട്രെയിനുകളിലും ബസുകളിലും ഉത്സവം പ്രമാണിച്ച് നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ അന്യസംസ്ഥാനത്തുള്ളവര്‍ക്ക് നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയാണ്. കണ്‍ഫേം ടിക്കറ്റില്ലാത്തത് മുതലെടുത്ത് അന്തര്‍ സംസ്ഥാന ബസുകളിലും കൊള്ള നിരക്കാണ് ഈടാക്കുന്നത്.

ഇന്നത്തെ വിമാന നിരക്ക്

ജിദ്ദ - കോഴിക്കോട്- 51,000 - 61,000
ഷാര്‍ജ - കോഴിക്കോട്- 36,000 - 40,000
അബുദാബി - കോഴിക്കോട-37,000 - 40,000
അബുദാബി - തിരുവനന്തപുരം-35,000 - 40,000
ദോഹ - തിരുവനന്തപുരം- 50,000 - 65,000
ദോഹ - കൊച്ചി-35,000 - 40,000
മസ്‌ക്റ്റ് - കൊച്ചി- 35,000 - 45,000
ഷാര്‍ജ - കണ്ണൂര്‍-30,000 - 33,000

സ്വകാര്യ ബസ്

(കൂട്ടിയ നിരക്ക്, സാധാരണ നിരക്ക് ബ്രാക്കറ്റില്‍)
ബംഗളൂരു- കൊച്ചി
എ.സി സ്ലീപ്പര്‍- 3,500- 4,300 (1,400- 1,500)
എ.സി സെമി സ്ലീപ്പര്‍-2,900- 3,200 (1,260 1,200)
ബംഗളൂരു-തിരുവനന്തപുരം
എ.സി സ്ലീപ്പര്‍- 4,000- 4,600 (1,600- 1,700)
എ.സി സെമിസ്ലീപ്പര്‍- 3,300- 3,500 (1,300- 1,500)
ബംഗളൂരു- കോഴിക്കോട്
എ.സി സ്ലീപ്പര്‍- 2,500- 2,700 (1,0001,250)
സെമി സ്ലീപ്പര്‍- 1,700- 2,300 (9001,000)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.