അന്വേഷിപ്പിന്‍ കണ്ടെത്തും ഫെബ്രുവരി ഒമ്പതിന്

അന്വേഷിപ്പിന്‍ കണ്ടെത്തും ഫെബ്രുവരി ഒമ്പതിന്

തിരുവനന്തപുരം: തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു.വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവര്‍ നിര്‍മ്മിച്ച് ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 2024 ഫെബ്രുവരി ഒമ്പതിന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

അന്വേഷകരുടെ കഥയല്ല: അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റവും താരസമ്പന്നവും വലിയ മുതല്‍ മുടക്കുമുള്ള ചിത്രം കൂടിയാണ്. ടൊവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രത്തില്‍ എഴുപതോളം താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നതോടൊപ്പം വലിയ ജനപങ്കാളിത്തവുമുള്ള ചിത്രമാണ്. എണ്‍പത് ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു.

സര്‍വീസില്‍ പുതുതായി ചുമതലയേല്‍ക്കുന്ന എസ്.ഐ ആനന്ദ് എന്ന കഥാപാത്രത്തിന്റെ ഔദ്യോഗികവും വ്യക്തി ജീവിതവും കോര്‍ത്തിണക്കി പൂര്‍ണമായും ത്രില്ലര്‍ രീതിയിലാണ് ഈ ചിത്രത്തിന്റെ അവതരണം. സംഘര്‍ഷങ്ങളും, സസ്‌പെന്‍സും, സംഘട്ടനവും വൈകാരിക മുഹൂര്‍ത്തങ്ങളുമാക്കെ കോര്‍ത്തിണക്കിയ ക്ലീന്‍ എന്റെര്‍ടൈനര്‍ കൂടിയാണ് ഈ ചിത്രം.

സിദ്ദിഖ്, ഷമ്മിതിലകന്‍, ഇന്ദ്രന്‍ സ് ബാബുരാജ്, കോട്ടയം നസീര്‍, വിനീത് തട്ടില്‍, പ്രമോദ് വെളിയനാട്, സാദിഖ്, അസീസ് നെടുമങ്ങാട്ട്, ജയ്‌സ് ജോര്‍ജ്, അര്‍ത്ഥനാ ബിനു, കെ.കെ സുധാകരന്‍, അശ്വതി മനോഹരന്‍, റിനി ശരണ്യ, അനഘ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാന താരങ്ങളാണ്.

ജിനു.വി. ഏബ്രഹാമിന്റേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം-ഗൗതം ശങ്കര്‍, എഡിറ്റിങ്- സൈജു ശീധര്‍, കലാസംവിധാനം- ദിലീപ് നാഥ്, മേക്കപ്പ്-സജി കാട്ടാക്കട, കോസ്റ്റ്യും- ഡിസൈന്‍- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് - പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജെ.സഞ്ജു, വാഴൂര്‍ ജോസ്, ഫോട്ടോ സിനറ്റ് സേവ്യര്‍ എന്നിവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.