ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറണ്ടേത്തുമായ 30 വിമാന സര്‍വീസുകളെ മൂടല്‍ മഞ്ഞ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. രാജ്യാന്തരം അടക്കം 30 വിമാന സര്‍വീസുകള്‍ വൈകുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കമ്പനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
അന്തരീക്ഷ താപനില താഴ്ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട മൂടല്‍മഞ്ഞ് വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള കാഴ്ച വരെ മറച്ച് കൊണ്ടുള്ള കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുന്ന സാഹചര്യം വരെ ഇക്കഴിഞ്ഞ ദിവസം ഉണ്ടായി.
2024 ജനുവരി രണ്ട് വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ മൂടല്‍ മഞ്ഞ് ഉണ്ടാകുമെന്ന് ഐഎംഡി അറിയിച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ നോര്‍ത്തേണ്‍ സോണില്‍ മൂടല്‍ മഞ്ഞ് 14 ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.