'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരേക്കാൾ നന്നായി ജോലി ചെയ്യുന്നു'; 1000 ജീവനക്കാരെ പിരിച്ചു വിട്ട് പേടിഎം

'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരേക്കാൾ നന്നായി ജോലി ചെയ്യുന്നു'; 1000 ജീവനക്കാരെ പിരിച്ചു വിട്ട് പേടിഎം

ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഫിൻ‌ടെക് ഭീമനായ പേടി‌എം. മാതൃ കമ്പനിയായ വൺ‌97 കമ്മ്യൂണിക്കേഷൻ ഓട്ടോമേഷൻ വ്യാപകമാക്കുന്നതിൻെറ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി സ്ഥാപനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ‌നടപ്പിലാക്കുകയാണ്. 100 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പേടിഎമ്മിന്റെ സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ 2024ൽ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക പങ്കുവെച്ചതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിപുലീകരണത്തിനും മുൻ‌ഗണന നൽകുന്നുണ്ട്.

പേടിഎമ്മിന്റെ പ്രവർത്തനങ്ങളിൽ എഐ വ്യാപകമാക്കുന്നതോടെ ചെലവ് കുറയ്ക്കൽ മാത്രമല്ല, പ്രവർത്തനങ്ങളുടെ മെച്ചപ്പെട്ട കാര്യക്ഷമതയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ആവർത്തിച്ചുള്ള ജോലികളും റോളുകളും നീക്കം ചെയ്യുകയാണ്. ഫിൻ‌ടെക് സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിച്ച് പേയ്‌മെന്റ് ബിസിനസ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

പേടിഎമ്മിന്റെ പ്രവർത്തനങ്ങളിൽ എഐ ഉപയോഗിക്കുന്നതിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിൻെറ കാതാമസം ഒഴിവാക്കുക എന്നതാണ്. മാസങ്ങൾ വേണ്ടി വരുന്ന സമയക്രമം ആഴ്ചകളിലേക്കും ദിവസങ്ങളിലേക്കും ചുരുക്കുകയാണ് ലക്ഷ്യം.

എഐ വ്യാപകമാക്കുന്നത് ജീവനക്കാരുടെ ചെലവിൽ കുറഞ്ഞത് 10 ശതമാനമെങ്കിലും ലാഭം വരുത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പേടിഎം അധികൃതർ പറയുന്നു. എഐ അധിഷ്ഠിത ഓട്ടോമേഷൻ ഉപയോഗിച്ച് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത് കാര്യക്ഷമത വർധിപ്പിക്കുന്നതിനും, ആവർത്തിച്ചുള്ള ജോലികൾ കുറക്കുന്നതിനും സഹായകരമാകും. ചെലവു കുറയും. തൊഴിൽ ശക്തിയിൽ നേരിയ കുറവുണ്ടാകുമെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതൽ എഐക്ക് പ്രവർത്തിക്കാനാകുമെന്നും പേടിഎം അധികൃതർ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.