രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; പ്രധാനമന്ത്രി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു; പ്രധാനമന്ത്രി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. വാക്‌സിനേഷന്‍ വിശദാംശങ്ങള്‍ അടങ്ങിയ കോവിന്‍ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കും. 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് വാക്‌സിന്‍ ലഭിക്കുന്നത്. ഒരുകോടി ആരോഗ്യപ്രവര്‍ത്തകരടക്കം മൂന്നുകോടി മുന്നണിപ്പോരാളികള്‍ക്കാണ് വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണന. ഒരു ബൂത്തില്‍ നൂറ് പേര്‍ക്കാണ് പ്രതിദിനം വാക്‌സിന്‍ നല്‍കുക.

നേരത്തെ അറിയിച്ചിരുന്നതുപോലെ ഒരു ബൂത്തില്‍ ഒരു കമ്പനിയുടെ വാക്‌സിന്‍ മാത്രമേ നല്‍കു. ഏത് കമ്പനിയുടെ വാക്‌സിനാണോ ആദ്യം സ്വീകരിക്കുന്നത്, അതേ വാക്‌സിന്‍ തന്നെയാകണം രണ്ടാം ഡോസായും സ്വീകരിക്കേണ്ടത്. ആദ്യ ഡോസ് സ്വീകരിച്ച്‌ 28 ദിവസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം നേരിയ പനിയോ, ശരീര വേദനയോ അനുഭവപ്പെടുകയാണെങ്കില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്‌.

മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്‍ കുത്തിവെപ്പ്‌ നടത്താന്‍ ഡി.സി.ജി.ഐ. നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വിശദപഠനങ്ങള്‍ക്കുശേഷം കുത്തിവെപ്പിനായുള്ള നിര്‍ദേശങ്ങള്‍ പുതുക്കിയതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.