ഗണേഷ് കുമാറിന് സിനിമ നല്‍കില്ല, ഗതാഗത വകുപ്പ് മാത്രം; മാറ്റം വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്

ഗണേഷ് കുമാറിന് സിനിമ നല്‍കില്ല, ഗതാഗത വകുപ്പ് മാത്രം; മാറ്റം വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പ് നല്‍കില്ല. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് തല്‍ക്കാലം പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പ് മാറേണ്ടതില്ലെന്ന് തീരുമാനിച്ചത്.

നടന്‍ കൂടിയായ ഗണേഷ് കുമാറിന് ഗതാഗത വകുപ്പിനൊപ്പം സിനിമാ വകുപ്പും നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി മുഖ്യമന്ത്രിക്കു കത്തും നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് ഇക്കാര്യം പരിഗണിച്ചത്.

രണ്ടര വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ആന്റണി രാജുവിനു പകരം ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും അഹമ്മദ് ദേവര്‍കോവിലിനു പകരം കടന്നപ്പള്ളി രാമചന്ദ്രന്‍ തുറമുഖ വകുപ്പും കൈകാര്യം ചെയ്യാനാണ് എല്‍ഡിഎഫില്‍ തുടക്കത്തില്‍ ഉണ്ടായ ധാരണ.

ഇതില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സിപിഎം സെക്രട്ടേറിയറ്റിലെ തീരുമാനം. നിലവില്‍ സജി ചെറിയാനാണ് സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.