പുതുവർഷ സമ്മാനം; ഇന്ധന വില കുറച്ച് യുഎഇ

പുതുവർഷ സമ്മാനം; ഇന്ധന വില കുറച്ച് യുഎഇ

അബുദാബി: യുഎഇ ഇന്ധന വില കമ്മിറ്റി 2024 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ധന വിലയിൽ ഇത്തവണയും നേരിയ കുറവുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങളിലും വില കുറഞ്ഞിരുന്നു.

വിവിധയിനം പെട്രോളിന് ശരാശരി 14 ഫിൽസ് ആണ് ഇത്തവണ കുറവുവരുത്തിയത്. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.82 ദിർഹമാണ് പുതിയ വില. ഡിസംബറിലെ 2.96 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് കഴിഞ്ഞ മാസം 2.85 ദിർഹമായിരുന്നു. 2.71 ദിർഹമാണ് പുതിയ വില.

ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.64 ദിർഹം വിലവരും. ഡിസംബറിലെ 2.77 ദിർഹവുമായി താരതമ്യപ്പെടുത്തുമ്പോൾ 13 ഫിൽസിന്റെ കുറവുണ്ട്. ഡീസൽ ലിറ്ററിന് 3 ദിർഹമാണ് ജനുവരിയിൽ ഈടാക്കുക. കഴിഞ്ഞ മാസത്തെ 3.19 ദിർഹത്തെ അപേക്ഷിച്ച് ലിറ്ററിന് 19 ഫിൽസിന്റെ കുറവുണ്ട്.

കഴിഞ്ഞ നാല് മാസത്തോളം ഉയർന്ന ശേഷമാണ് നവംബർ മുതൽ വില കുറഞ്ഞുതുടങ്ങിയത്. 2015 മുതൽ എല്ലാ മാസവും റീട്ടെയിൽ ഇന്ധന വില അന്താരാഷ്ട്ര വിപണിക്കനുസരിച്ച് യുഎഇ പരിഷ്‌കരിച്ചുവരികയാണ്. രാജ്യത്തെ പെട്രോൾ വിലയിൽ ആഗോള ശരാശരിയേക്കാൾ 40 ശതമാനത്തിലധികം കുറവുണ്ട്. ടാക്‌സി കമ്പനികൾ, വാഹനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന കമ്പനികൾ തുടങ്ങിയവയെ ഇന്ധന വിലയിലെ ചെറിയ ഏറ്റക്കുറച്ചിൽ നേരിട്ട് ബാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.