പ്രവേശന മാനദണ്ഡങ്ങള്‍ കൂടുതല്‍ കർശനമാക്കി അബുദാബി

പ്രവേശന മാനദണ്ഡങ്ങള്‍ കൂടുതല്‍ കർശനമാക്കി അബുദാബി

അബുദാബി: മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബി എമിറേറ്റിലേക്ക് കടക്കുന്നതിനുളള മാനദണ്ഡങ്ങള്‍ കൂടുതല്‍ കർശനമാക്കി. 48 മണിക്കൂറിനുളളില്‍ എടുത്ത ഡിപിഐ അല്ലെങ്കിൽ പിസിആർ നെഗറ്റീവ് ടെസ്റ്റ് റിസല്‍റ്റ് നിർബന്ധമാണ്. നേരത്തെ ഇത് 72 മണിക്കൂറായിരുന്നു.

എമിറേറ്റിലേക്ക് പ്രവേശിച്ച് കഴിഞ്ഞ് നാല് ദിവസത്തിലധികം തങ്ങുകയാണെങ്കില്‍ നാലാം ദിവസം പിസിആർ ടെസ്റ്റ് എടുക്കണം. കൂടുതല്‍ ദിവസങ്ങള്‍ താമസിക്കുകയാണെങ്കില്‍ എട്ടാം ദിവസവും പിസിആർ ടെസ്റ്റ് വേണം. അബുദാബിയിലേക്ക് പ്രവേശിച്ച ദിവസം ഒന്നാം ദിവസമായി കണക്കാക്കും. അബുദബി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ കമ്മിറ്റിയുടേതാണ് അറിയിപ്പ്. അതേസമയം വാക്സിന്‍ പരീക്ഷണത്തിന്‍റെ ഭാഗമായവർക്കും വാക്സിനെടുത്തവർക്കും ഇളവുണ്ട്. അല്‍ ഹോസന്‍ ആപ്പില്‍ സ്വ‍ർണനിറത്തിലുളള നക്ഷത്രചിഹ്നമോ ഇ എന്ന അക്ഷരമോ ആണ് തെളിവായി നല്‍കേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.