കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബാർ അൽ സബാ, ഷെയ്ഖ് ഡോ. മുഹമ്മദ് സബാ അൽ സാലിം അൽ സബാ യെ കുവൈറ്റിൻ്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ച് ഉത്തരവായി. പുതിയ ക്യാബിനറ്റ് എത്രയും വേഗം രൂപികരിക്കുവാൻ പ്രധാനമന്ത്രിയെ അമീർ ചുമതലപ്പെടുത്തി.
1955 ൽ ജനിച്ച ഷെയ്ഖ് ഡോ.മുഹമ്മദ് സബാ അൽ സാലിം അൽ സബാ ക്ലെയർമോണ്ട് സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ഇക്കണോമിക്സ് ആൻ്റ് മിഡിൽ ഈസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും, പിച്ച്ഡിയും നേടി.
1985 ൽ കുവൈറ്റ് യൂണിവേഴ്സിറ്റിൽ അസി. പ്രഫസറായും, പ്രൊഫസറായും സേവനം ചെയ്തു. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസേർച്ചിലും അദ്ദേഹം സേവനം ചെയ്തു. 1993-ൽ അമേരിക്കയിലെ കുവൈറ്റ് അംബാസിഡറായി നിയമിതനായി.
2001 ഫെബ്രുവരി 14-ന് വിദേശകാര്യ സഹമന്ത്രിയായി മന്ത്രിസഭയിൽ പ്രവേശിച്ചു. പിന്നീട് വിവിധ മന്ത്രിസഭകളിൽ സാമൂഹ്യം, തൊഴിൽ, വിദേശകാര്യം, എണ്ണ എന്നീ വകുപ്പുകളുടെ മന്ത്രിയായി നിയമിതനായി. 2009 ജനുവരി 12 നും, 2011 മെയ് 8 നും, ഉപപ്രധാനമന്ത്രിയായും ഷെയ്ഖ് ഡോ. മുഹമ്മദ് സബാ അൽ സാലിം അൽ സബാ നിയമിതനായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.