സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പ്രതിഫലമില്ലാതെ അവബോധം നല്‍കാന്‍ താല്‍പര്യമുണ്ടോ; സംസ്ഥാന പൊലീസ് ക്ഷണിക്കുന്നു

 സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പ്രതിഫലമില്ലാതെ അവബോധം നല്‍കാന്‍ താല്‍പര്യമുണ്ടോ; സംസ്ഥാന പൊലീസ് ക്ഷണിക്കുന്നു

കൊച്ചി: വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പൊലീസിനോടൊപ്പം നിങ്ങള്‍ക്കും അണിചേരാമെന്ന് ഫെയ്‌സ്ബുക്കിലൂടെ ക്ഷണിച്ച് സംസ്ഥാന പൊലീസ്. ഒരു സൈബര്‍ വോളന്റീയര്‍ ആയി സൈബര്‍ സുരക്ഷിത രാഷ്ട്രത്തിന്റെ ഭാഗമാകൂവെന്നാണ് ഉദ്‌ബോധനം. ഇത് പ്രതിഫലം ഇല്ലാത്ത സൗജന്യ സേവനമായിരിക്കുമെന്നും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതിനായി എന്താണ് ചെയ്യേണ്ടതെന്നും വ്യക്തമായി പറയുന്നുണ്ട്.

സൈബര്‍ വോളന്റീയര്‍ ആകാന്‍ എന്തുചെയ്യണം?

നാഷണല്‍ സൈബര്‍ ക്രൈം റിപോര്‍ട്ടിങ് പോര്‍ട്ടല്‍ ആയ www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക. cyber volunteer എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു ലോഗ് ഇന്‍ ഐഡി ആദ്യം രൂപപെടുത്തണം. തുടര്‍ന്ന് പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയ ശേഷം ഒടിപി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.

ശേഷം രജിസ്‌ട്രേഷന്‍ സ്റ്റെപ് വണ്‍ എന്ന യൂസര്‍ വോളന്റിയര്‍ പ്രൊഫൈല്‍ ഡീറ്റെയില്‍സ് പേജില്‍ ആവശ്യമുള്ള വിവരങ്ങള്‍ നല്‍കുക. തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ് ലോഡ്‌ ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ അവ നല്‍കുക.

cyber volunteer unlawful content flagger, cyber awareness promoter, cyber expert എന്നീ മൂന്നു തരത്തിലുള്ള സേവനങ്ങളില്‍ ഏതാണ് താല്‍പര്യപ്പെടുന്നത് അത് തിരഞ്ഞെടുക്കുക. എന്തുകൊണ്ടാണ് നിങ്ങള്‍ ഒരു സൈബര്‍ വോളന്റീയര്‍ ആകാന്‍ ആഗ്രഹിക്കുന്നത്? ഈ മേഖലയില്‍ നിങ്ങളുടെ കഴിവുകള്‍ എന്തൊക്കെയാണ്? ഇത്രയും വിവരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിവ്യു കണ്ടിട്ട് സബ്മിറ്റ് ചെയ്യാം.

വരൂ.. ഒരു സൈബര്‍ സുരക്ഷിത ഭാരതത്തിനായി നിങ്ങളും അണിചേരൂ എന്ന ആഹ്വാനത്തോടെയാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.