പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞ സവാദ് ഒളിവില്‍ കഴിഞ്ഞത് മരപ്പണിക്കാരനായി

പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞ സവാദ് ഒളിവില്‍ കഴിഞ്ഞത് മരപ്പണിക്കാരനായി

സവാദാണ് പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞത്.

കൊച്ചി; തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് ഒളിവില്‍ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂര്‍ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എന്‍ഐഎ സവാദിനെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

അക്രമം നടത്തി മുങ്ങിയ ശേഷം സവാദിന് നാടുമായി ഒരു ബന്ധവും ഇല്ലായിരുന്നു. മറ്റൊരു പേരില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെയാണ് എന്‍ഐഎ പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു എന്‍ഐഎ പരിശോധനയ്ക്ക് എത്തിയത്. വിലാസം വെളിപ്പെടുത്താന്‍ ആദ്യം ഇയാള്‍ തയാറായില്ലായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സമ്മതിക്കുകയായിരുന്നു.

കൈവെട്ട് കേസിലെ ഒന്നാം പ്രതിയായ സവാദിനായി പാകിസ്ഥാന്‍, ദുബായ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയത് സവാദാണ്.

പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. 2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രൊഫസറായിരുന്ന ടി.ജെജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടി മാറ്റിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.