കൊളംബിയയില്‍ മണ്ണിടിച്ചിലില്‍ 33 മരണം

കൊളംബിയയില്‍ മണ്ണിടിച്ചിലില്‍ 33 മരണം

ബോഗോട്ട: കൊളംബിയയുടെ നോര്‍ത്ത് ഈസ്റ്റ് പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏകദേശം 33 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൊളംബിയയുടെ വൈസ് പ്രസിഡന്റ് ഫ്രാന്‍ഷ്യ മാര്‍ക്വീ സമൂഹമാധ്യം എക്‌സിലൂടെയാണ് വിവരം ലോകത്തെ അറിയിച്ചത്.

മരിച്ചവരില്‍ ഏറിയ പങ്കും കുട്ടികളാണെന്നും അവരുടെ ദുഖത്തില്‍ അതിയായി ദുഖം രേഖപ്പെടുത്തുന്നുവെന്നും മാര്‍ക്വീ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

കഴിഞ്ഞ 24 മണിക്കൂറില്‍ ചോകോ പ്രദേശത്ത് പെയത കനത്ത മഴയാണ് മഞ്ഞിടിച്ചിലിന് കാരണം. മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മെദേലിന്‍ - ക്വിബ്ദോ ഹൈവേയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി. മണ്ണിടിച്ചിലില്‍ റോഡില്‍ ഗതാഗതം മുടങ്ങിയപ്പോള്‍ കാര്‍ യാത്രക്കാര്‍ അടുത്ത ഒരു വീട്ടില്‍ അഭയം തേടിയെന്നും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഈ വീട് അടക്കം നശിപ്പിക്കപ്പെട്ടുവെന്നും കാര്‍ യാത്രികര്‍ അടക്കം കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്. 23 പേര്‍ മരിച്ചുവെന്നും 20 പേര്‍ക്ക് പരിക്കേറ്റെന്നുമായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.