ന്യൂഡല്‍ഹി: അതിര്‍ത്തി വിഷയത്തില്‍ പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം സാധാരണ രീതിയില്‍ മുന്നോട്ട് പോകുമെന്ന് ചൈന പ്രതീക്ഷിക്കേണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. സാധാരണ രീതിയിലുള്ള ബന്ധത്തിന് അതിര്‍ത്തിയിലെ പ്രശ്ന പരിഹാരങ്ങള്‍ ആവശ്യമാണ്. അതിര്‍ത്തിയില്‍ പരിഹാരമില്ലെങ്കില്‍, മറ്റ് ബന്ധങ്ങളും സാധാരണ രീതിയിലാകില്ലെന്ന് അദേഹം പറഞ്ഞു.
ബുദ്ധിമുട്ടേറിയ സാഹചര്യമാണെങ്കില്‍ പോലും ചൈനയുമായുള്ള നയതന്ത്ര ബന്ധം തുടരുന്നുണ്ട്. 2020 ല്‍ അവര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള കരാറുകളെല്ലാം ലംഘിച്ച് അതിര്‍ത്തിയില്‍ വലിയ തോതില്‍ സൈനികരെ വിന്യസിച്ചു. ഗാല്‍വന്‍ സംഭവത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിര്‍ത്തിയില്‍ പരിഹാരമാകാതെ മറ്റ് ബന്ധങ്ങളും സ്വതന്ത്രമായി മുന്നോട്ട് പോകുമെന്ന് ചൈന പ്രതീക്ഷിക്കരുത്. കാരണം അത് അസാധ്യമാണ്.
മാലദ്വീപുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നത് എന്നത് വളരെ വ്യക്തമായ കാര്യമാണ്. കഴിഞ്ഞ 10 വര്‍ഷത്തോളമായി മികച്ച ബന്ധമാണ് അവരുമായി ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. പക്ഷെ അവിടുത്തെ ജനങ്ങള്‍ക്ക് ഇന്ത്യയോട് ഒരു വികാരമുണ്ട്. ആ ബന്ധത്തിന്റെ പ്രാധാന്യവും മനസിലാക്കുന്നു. മാലദ്വീപിന്റെ വികസനത്തില്‍ ഇന്ത്യ നിര്‍ണായക സഹായങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.