അനിരുദ്ധ് രവിചന്ദ്രന്‍റെ ആഗോള സംഗീത യാത്ര ഹുക്കും വേള്‍ഡ് ടൂർ ദുബായിൽ ആരംഭിക്കും

അനിരുദ്ധ് രവിചന്ദ്രന്‍റെ ആഗോള സംഗീത യാത്ര ഹുക്കും വേള്‍ഡ് ടൂർ ദുബായിൽ ആരംഭിക്കും

ദുബായ്: പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രന്‍റെ ആഗോള സംഗീതയാത്രയ്ക്ക് അടുത്തമാസം ദുബായില്‍ തുടക്കമാകും. ഹുക്കും വേള്‍ഡ് ടൂർ - അലപാര കേലപ്പരം കണ്‍സേ‍ർട്ട ദുബായ് കൊക്കോകോള അരീനയില്‍ ഫെബ്രുവരി 10 നാണ് നടക്കുക.10 രാജ്യങ്ങളില്‍ ഹുക്കും വേള്‍ഡ് ടൂർ സംഗീത പര്യടനം നടത്തും.

ദുബായിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയും സ്നേഹവും ഏറെ പ്രചോദനം നല്‍കുന്നതാണ്. അതുകൊണ്ടാണ് സംഗീത യാത്രയുടെ തുടക്കം ദുബായിൽ നിന്നാകണമെന്ന് തീരുമാനിച്ചതെന്ന് അനിരുദ്ധ് രവിചന്ദ്രന്‍ പറഞ്ഞു. യാത്രകളെപ്പോഴും അനുഗ്രഹമാണ്. തന്‍റെ സംഗീതത്തെ സ്നേഹിക്കുന്നവരുമായി അടുത്തിടപഴകാനുളള അവസരമാണ് ഹുകും വേള്‍ഡ് ടൂർ എന്ന് ദുബായ് ഫ്രയ്മിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഈ വർഷം മലയാളത്തിലുള്‍പ്പടെ മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിനായി സംഗീതമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ താന്‍ പങ്കുവയ്ക്കുന്നത് ശരിയല്ലെന്നും അനിരുദ്ധ് പറഞ്ഞു. മലയാളത്തില്‍ പ്രേമം,ശേഷം മൈക്കിൽ ഫാത്തിമ എന്നീ രണ്ട് ചിത്രങ്ങളില്‍ അനിരുദ്ധ് ഗാനം ആലപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പ്രമുഖരായ ബ്രാന്‍ഡ് അവതാർ ആണ് പരിപാടിയുടെ സംഘാടകർ .അനിരുദ്ധിന്റെ ലൈവ് ഷോ ആസ്വദിക്കാൻ യു എ യിലെ സംഗീത പ്രേമികൾക്ക് അവസരമൊരുക്കുക എന്നതാണ് ലക്ഷ്യമെന്ന്  ബ്രാൻഡ് അവതാർ സ്ഥാപകനും സി ഇ ഒയുമായ ഹേമചന്ദ്രൻ പറഞ്ഞു. ഹേമചന്ദ്രൻ,പൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ കവിൻ ചന്ദ്രശേഖരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്ലാറ്റിനം ലിസ്റ്റ്,കൊക്കോ കോള അരീന,വിർജിൻ ടിക്കറ്റ്സ് എന്നിവയിൽ നിന്ന് ടിക്കറ്റുകൾ ലഭ്യമാവും.
ശക്തി മസാല,ലോർഡ്,എസ് എസ് വി എം,സത്യഭാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.