മുംബൈ: മാലദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍. മാലദ്വീപിലെ ഷൂട്ടിങുകള്‍ അവസനാപ്പിക്കണമെന്നും താരങ്ങളുടെ മാലദ്വീപിലെ അവധി ആഘോഷം ഒഴിവാക്കണമെന്നുമാണ് അസോസിയേഷന്റെ നിര്‍ദേശം.
അസേസിയേഷന്‍ പ്രസിഡന്റ് സുരേഷ് ശ്യാം ലാലാണ് നിലപാട് വ്യക്തമാക്കിയത്. താന്‍ സിനിമ മേഖലയോട് അഭ്യര്‍ത്ഥിക്കുന്നു. മാലദ്വീപില്‍ ഇനി ഷൂട്ടിങുകള്‍ നടത്തരുത്. ഒരു താരവും അവധി ആഘോഷിക്കാന്‍ അങ്ങോട്ടേക്ക് പോകരുത്.
നേരത്തെ മാലദ്വീപ് ഗണ്‍മെന്റ് ഇന്ത്യന്‍ ആര്‍മിയെ അവിടെ നിന്ന് പിന്‍വലിക്കമമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ലക്ഷദ്വീപ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയെ മാലദ്വീപിലെ മൂന്ന് മന്ത്രിമാര്‍ അധിക്ഷേപിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് ഇവരെ സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാലദ്വീപ് സര്‍ക്കാരിന്റെ കടിഞ്ഞാണ്‍ ചൈനയുടെ കൈയിലായിരുന്നു. ഇത് തുടര്‍ന്നും പ്രശ്‌നങ്ങള്‍ വഷളാക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.