ദുബായ്: ഷാര്‍ജയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പാകിസ്ഥാന്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍. കൊലപാതകത്തിന് സഹായിച്ച രണ്ട് പേരാണ് പിടിയിലായത്. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍കുമാര്‍ വിന്‍സന്റ് (60) ആണ് കൊല്ലപ്പെട്ടത്. ജനുവരി മൂന്നിനാണ് അനിലിനെ കാണാതാകുന്നത്.
ദുബായിലെ ടി സിങ് ട്രേഡിംഗ് എന്ന സ്ഥാപനത്തിലെ പിആര്‍ഒയാണ് അനില്‍. പ്രതികളും ഇതേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. കൊലപാതകത്തിന് സഹായിച്ച രണ്ട് പേരാണ് പിടിയിലായത്. കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇവരെ പിടികൂടുന്നത്.
അനിലിന്റെ സഹോദരന്‍ പ്രകാശ് ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ മാസം മൂന്നാം തീയതി സ്റ്റോക്ക് പരിശോധിക്കാന്‍ വേണ്ടി കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശിക്കൊപ്പം പോയതായിരുന്നു അനില്‍. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും അനിലിനെ കാണാതായതോടെ പ്രകാശ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജോലി സംബന്ധമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
അനിലിനൊപ്പം ജോലി ചെയ്തിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അന്വേഷണത്തിനും കേസ് കൊടുക്കാനുമൊക്കെ ജീവനക്കാര്‍ക്കൊപ്പം പ്രതിയും ഉണ്ടായിരുന്നു.
36 വര്‍ഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ് അനില്‍കുമാര്‍. അന്വേഷണത്തില്‍ അനില്‍ കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടിയെന്ന് വിവരം ലഭിക്കുകയായിരുന്നു.
ജനുവരി 12നാണ് മൃതദേഹം പൊലീസ് കണ്ടെടുത്തത്. മൃതദേഹം മറവു ചെയ്യാന്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറായ പാകിസ്ഥാനി പൗരന്‍ യുഎഇയില്‍ നിന്ന് കടന്നുകളഞ്ഞതായാണ് സൂചനകളുള്ളത്.
അനിലിന്റെ സംസ്‌കാരം മുട്ടട ഹോളിക്രോസ് പള്ളി സെമിത്തേരിയില്‍ നടത്തി. ഭാര്യ: ബ്രിജില അനില്‍കുമാര്‍. പിതാവ്: വിന്‍സന്റ്. മാതാവ്: റീത്ത. മകന്‍: ബിബിന്‍ അനില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.