കാലുമാറ്റക്കാരന്‍: സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തിന് നിതീഷ് കുമാറിന്റെ ആവശ്യമില്ല: രാഹുല്‍ ഗാന്ധി

കാലുമാറ്റക്കാരന്‍: സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തിന് നിതീഷ് കുമാറിന്റെ ആവശ്യമില്ല: രാഹുല്‍ ഗാന്ധി

പാറ്റ്‌ന: സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തില്‍ ഇന്ത്യ മുന്നണിക്ക് നിതീഷിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.  ചെറിയ സമ്മര്‍ദമുണ്ടാകുമ്പോഴേക്കും കാലുമാറുന്നയാളാണ് നിതീഷ് കുമാര്‍.

കോണ്‍ഗ്രസ് ജാതി സര്‍വേയെന്ന ആവശ്യം ഉയര്‍ത്തിയതിന് പിന്നാലെയാണ് നിതീഷിന്റെ മാറ്റം. രാജ്യത്തെ വലിയ വിഭാഗമായ ഒബിസിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. എല്ലാവര്‍ക്കും നീതി ലഭിക്കണമെങ്കില്‍ കൃത്യമായ കണക്കുകള്‍ വേണം. ജാതി സെന്‍സസ് മാത്രമാണ് ഇതിന് പരിഹാരമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്രക്കിടെ പൂര്‍ണിയയില്‍ നടന്ന മഹാറാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. ജെ.ഡി.യുവിന്റെ മുന്നണി മാറ്റത്തിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്.

ഇന്ത്യ മുന്നണിയിലെ ആര്‍ജെഡി, സിപിഎം, സിപിഐ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. പൂര്‍ണിയയില്‍ രാഹുല്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തി. യാത്ര നാളെ വീണ്ടും ബംഗാളിലേക്ക് കടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.