എയിഡ്സ് പരത്താന്‍ ലക്ഷ്യമിട്ട് പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും

എയിഡ്സ് പരത്താന്‍ ലക്ഷ്യമിട്ട് പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും

കൊല്ലം: എയ്ഡ്സ് പരത്തണമെന്ന വ്യക്തമായ ഉദ്ദേശത്തോടെ കൊല്ലം പുനലൂരില്‍ പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വര്‍ഷം കഠിന തടവും ശിക്ഷ. ഇതിന് പുറമേ പ്രതിക്ക് 1,05,000 രൂപ പിഴയും വിധിച്ചു. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

കൊല്ലം പുനലൂര്‍ ഇടമണ്ണില്‍ 2020 ലാണ് സംഭവം. എച്ച്ഐവി ബാധിതനായി ചികിത്സയിലിരിക്കെ 49 കാരനായ പ്രതി 10 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒന്‍പത് മാസം കൂടി കഠിനതടവ് വിധിച്ചിട്ടുണ്ട്.

ഇരയായ കുട്ടിക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി 1,00,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഇരയായ അഞ്ചാം ക്ലാസുകാരന്റെ ബന്ധുക്കളും മാതാപിതാക്കളുമായി പ്രതിക്ക് അടുത്ത പരിചയം ഉണ്ട്. ഈ അടുപ്പം മുതലാക്കിയാണ് പ്രതി കുട്ടിയെ നിരന്തരം ലൈംഗീക ചൂഷണത്തിന് വിധേയമാക്കിയിരുന്നത്. 2013 മുതല്‍ പ്രതി എയിഡ്സ് രോഗ ചികിത്സയിലാണ്.

രാജ്യത്ത് തന്നെ അത്യപൂര്‍വമായതും ഹീനവും നിന്ദ്യവുമാണ് ഈ കേസെന്ന് കോടതി നിരീക്ഷിച്ചു. തെന്മാല പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. വിധിക്ക് പിന്നാലെ പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.