വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി വിദേശത്തേക്ക് ആളെ കടത്തല്‍; തട്ടിപ്പു സംഘം കാസര്‍കോട് പിടിയില്‍

വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി വിദേശത്തേക്ക് ആളെ കടത്തല്‍; തട്ടിപ്പു സംഘം കാസര്‍കോട് പിടിയില്‍

കാസര്‍കോട്: വ്യാജ സീലുകളുമായി തട്ടിപ്പു സംഘം കാസര്‍കോട് പിടിയില്‍. വിവിധ ബാങ്കുകള്‍, കോളജ്, ആശുപത്രികള്‍ എന്നിവയുടെ വ്യാജ സീലുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തൃക്കരിപ്പൂര്‍ സ്വദേശികളായ എം.എ അഹമ്മദ് അബ്രാര്‍, എം.എ സാബിത്ത്, പടന്നക്കാട് സ്വദേശി മുഹമ്മദ് സഫ് വാന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

കേരള കര്‍ണാടക അതിര്‍ത്തിയായ കണ്ണാടിത്തോട് വച്ച് നടത്തിയ വാഹന പരിശോധനയിലാണ് മൂന്ന് യുവാക്കളെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 37 വ്യാജ സീലുകള്‍ പിടിച്ചെടുത്തു. മൂവരും വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി വിദേശത്തേക്ക് ആളെ കടത്തുന്ന സംഘമാണെന്നാണ് പ്രാഥമിക നിഗമനം.

കാനറാ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുടെ വിവിധ ബ്രാഞ്ചുകളുടെ പേരിലുള്ള വ്യാജ സീലുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. എം.ഇ.എസ് കോളജ്, ഷറഫ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്നിവയുടെ പ്രിന്‍സിപ്പള്‍മാരുടെ പേരിലുള്ള സീലുകളും റൗണ്ട് സീലുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തവയില്‍പ്പെടും. സംഭവത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.