കോട്ടയം: യാക്കോബായ സഭയുടെ അസ്തിത്വം നിലനിര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ. യാക്കോബായ സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി നിയമപരമല്ലാത്ത വാഗ്ദാനം നല്‍കിയെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം.
മുഖ്യമന്ത്രിയുടെ നിലപാട് ഭരണഘടനാ ലംഘനമാണ്. നിയമപരമല്ലാത്ത ആനുകൂല്യം വാഗ്ദാനം ചെയ്ത് കയ്യടി വാങ്ങാന്‍ ശ്രമിക്കുന്നതിനൊപ്പം സഭാ തര്‍ക്കം രൂക്ഷമാക്കി കലാപാഹ്വാനമാണ് നടത്തുന്നതെന്നും സഭ വിമര്‍ശിച്ചു.
തര്‍ക്ക വിഷയങ്ങളില്‍ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിന്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണെന്നും സഭ മാധ്യമ വിഭാഗം പ്രസിഡന്റ് യുഹാനോന്‍ മാര്‍ ദിയസ് കോറസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എക്കാലവും സമാധാനപരമായ നിലപാടാണ് ഓര്‍ത്തഡോക്സസ് സഭ സ്വീകരിച്ചിട്ടുള്ളത്.
ആട്ടിന്‍ തോലിട്ട ചെന്നായ എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അള മുട്ടിയാല്‍ ചേരയും കടിക്കുമെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.