ഭവന,വാഹന വായ്പയില്‍ മാറ്റമില്ല; മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ഭവന,വാഹന വായ്പയില്‍ മാറ്റമില്ല; മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

മുംബൈ: മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും.

വിപണിയിലെ പണ ലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി 'ഉള്‍ക്കൊള്ളാവുന്നത്' (അക്കോമഡേറ്റീവ്) നയം പിന്‍വലിക്കാനും എംപിസി യോഗത്തില്‍ ധാരണയായതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

പണപ്പെരുപ്പം കുറയുന്നതും മികച്ച സാമ്പത്തിക വളര്‍ച്ചയും പരിഗണിച്ചാണ് ഇത്തവണയും പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തില്‍ റിസര്‍വ് ബാങ്ക് എത്തിയത്. ആറാമത്തെ വായ്പാ നയ യോഗത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുന്നത്.

2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമായത്. വിവിധ ഘട്ടങ്ങളിലായി നിരക്കില്‍ 2.50 ശതമാനം വര്‍ധന വരുത്തുകയും ചെയ്തു. പണപ്പെരുപ്പനിരക്ക് നാല് ശതമാനത്തിന് താഴെ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികളുമായി മുന്നോട്ട് പോകാനും എംപിസി യോഗം തീരുമാനിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.