താന്‍ പിന്നാക്കക്കാരനാണെന്ന് പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

താന്‍ പിന്നാക്കക്കാരനാണെന്ന് പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

ഭുവനേശ്വര്‍: പ്രധാനമന്ത്രി നേരന്ദ്ര മോഡി പിന്നാക്ക വിഭാഗത്തില്‍ ജനിച്ചയാളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇങ്ങനെ പറഞ്ഞ് അദേഹം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ പറഞ്ഞു. മോഡി ജനിച്ച സമുദായത്തെ ബിജെപി പിന്നീട് ഒബിസി ആയി പ്രഖ്യാപിക്കുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്തിലെ തേലി സമുദായത്തിലാണ് മോഡി ജനിച്ചത്. അത് പൊതു വിഭാഗത്തില്‍പ്പെട്ട സമുദായമായിരുന്നു. എന്നാല്‍ 2000 ല്‍ ബിജെപിയാണ് ആ സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

യുപിഎ സര്‍ക്കാരും കോണ്‍ഗ്രസും പിന്നാക്ക സമുദായങ്ങളോട് അനീതി കാണിച്ചുവെന്ന് പ്രധാനമന്തിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് മോഡിക്കെതിരെ രാഹുലിന്റെ കടന്നാക്രമണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.