മനുഷ്യ ജീവനും വിലയുണ്ട്; ഭരണകൂടം കണ്ണ് തുറക്കണം: കെ.സി.വൈ.എം മാനന്തവാടി രൂപത

മനുഷ്യ ജീവനും വിലയുണ്ട്; ഭരണകൂടം കണ്ണ് തുറക്കണം: കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: വയനാട് ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ നിരവധി മനുഷ്യരാണ് ദുരിതമനുഭവിക്കുന്നത്. അത് നിത്യസംഭവമായി തുടരുന്നു. മൃഗങ്ങളുടെ നരനായാട്ടുമൂലം വയനാട്ടിലെ ജനങ്ങൾ പൊറുതിമുട്ടിയിട്ടും ഇതുവരെ വനപാലകരോ ഭരണകൂട സംവിധാനമോ ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നില്ല. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജി എന്ന വ്യക്തിയുടെ മരണം അധികാരികൾ വരുത്തിവെച്ച വനനിയമസംഹിതകളുടെ ബാക്കി പത്രമാണ് എന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കത്തടത്തിൽ അഭിപ്രായപ്പെട്ടു.

ജീവൻ പൊലിഞ്ഞ ശേഷം കുറച്ച് സാമ്പത്തിക സഹായം നൽകി തടിയൂരുന്ന പ്രവണത മാറ്റി ശാശ്വത പരിഹാരമെന്താണെന്ന് പൊതു സമൂഹത്തെ എത്രയും വേഗം ബോധ്യപ്പെടുത്താൻ ഭരണകൂടം തയ്യാറാകണമെന്നും, തെരെഞ്ഞെടുപ്പിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വാഗ്ദാനങ്ങൾ അല്ല ജനങ്ങൾക്ക് വേണ്ടതെന്നും രൂപത സമിതി വ്യക്തമാക്കി.

രൂപത വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ജനറൽ സെക്രട്ടറി റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, സെക്രട്ടറിമാരായ അമ്പിളി സണ്ണി, ഡെലിസ് സൈമൺ വയലുങ്കൽ, ട്രഷറർ ജോബിൻ തുരുത്തേൽ, കോർഡിനേറ്റർ ജോബിൻ തടത്തിൽ, രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സിസ്റ്റർ ബെൻസി ജോസ് എസ്. എച്ച് എന്നിവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.