ചേര്‍ത്തലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി: വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിരോധനം; പന്നികളെ നാളെ കൊന്നൊടുക്കും

 ചേര്‍ത്തലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി: വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിരോധനം; പന്നികളെ നാളെ കൊന്നൊടുക്കും

ആലപ്പുഴ: ചേര്‍ത്തല തണ്ണീര്‍മുക്കത്ത് ആഫിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്ത് പുതുതായി പന്നികളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി. രോഗം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കി.

രോഗം സ്ഥിരീകരിച്ച ഫാമിലെ രണ്ട് പന്നികളാണ് ചത്തത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ 13 പന്നികളെ തിങ്കളാഴ്ച ശാസ്ത്രീയമായി കൊല്ലും. കൊന്നശേഷം കത്തിച്ചുകളയുകയോ രണ്ട് മീറ്റര്‍ താഴ്ചയില്‍ കുഴിച്ചിടുകയോ ചെയ്യും.

ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തണ്ണീര്‍മുക്കത്ത് പുതുതായി പന്നികളെ വളര്‍ത്തുന്നതിനും പുറത്ത് നിന്ന് കൊണ്ടുവരുന്നതിനും വില്‍പന നടത്തുന്നതിനും ഇവിടെയുള്ളവയെ പുറത്തേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. തണ്ണീര്‍മുക്കത്ത് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള ചേര്‍ത്തല നഗരസഭ, മാരാരിക്കുളം വടക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, കടക്കരപ്പള്ളി, വയലാര്‍, ചെന്നെപള്ളിപ്പുറം എന്നീ പഞ്ചായത്തുകളും കോട്ടയം ജില്ലയിലെ വൈക്കം നഗരസഭ, കുമരകം, വെച്ചൂര്‍, തലയാഴം, ടിവി പുരം, അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളും നിരീക്ഷണ പരിധിയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.