കാട്ടാനക്കൂട്ടം വീട് തകര്‍ത്തു: കോതമംഗലത്ത് സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നാട്ടുകാര്‍ ഭീതിയില്‍

കാട്ടാനക്കൂട്ടം വീട് തകര്‍ത്തു: കോതമംഗലത്ത് സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നാട്ടുകാര്‍ ഭീതിയില്‍

കൊച്ചി: കോതമംഗലത്തിനടുത്ത് മണികണ്ഠന്‍ ചാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. മണികണ്ഠന്‍ചാലിനടുത്ത് പുലര്‍ച്ചയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്.

ശാരദ ഒറ്റക്കാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവ സമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ചൂട് രൂക്ഷമായതോടെ എറണാകുളം ജില്ലയുടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും കാട്ടാന ഭീതിയിലാണ്. വേനല്‍ച്ചൂട് രൂക്ഷമായതോടെ വെള്ളവും തീറ്റയും തേടി ആനക്കൂട്ടം കാടിറങ്ങുന്നതാണ് ഇതിന് കാരണം. കോട്ടപ്പടി, പിണ്ടിമന, കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളിലാണ് കൂടുതലായി കാട്ടാന ഭീഷണി നിലനില്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.