ചെലവ് ചുരുക്കാനൊരുങ്ങി സ്പൈസ് ജെറ്റ്; 1400ഓളം പേര്‍ക്ക് ജോലി തെറിക്കും

ചെലവ് ചുരുക്കാനൊരുങ്ങി സ്പൈസ് ജെറ്റ്; 1400ഓളം പേര്‍ക്ക് ജോലി തെറിക്കും

ന്യൂഡല്‍ഹി: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 1400ഓളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്പൈസ് ജെറ്റ്. കമ്പനിയുടെ ആകെ ചെലവ് കുറച്ച് നിക്ഷേപകരെ ആകര്‍ഷിപ്പിക്കാനാണ് പുതിയ നീക്കം. ഇതുസംബന്ധിച്ച വിവരങ്ങള്‍ സ്പൈസ് ജെറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സ്പൈസ് ജെറ്റിന്റെ 30 വിമാനങ്ങളിലായി 9000 ജീവനക്കാരണ് ജോലി ചെയ്യുന്നത്. ഇതില്‍ എട്ട് വിമാനങ്ങള്‍ വിദേശ കമ്പനികളില്‍ നിന്നും കരാര്‍ വ്യവസ്ഥയിലെടുത്തതാണ്. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് 60 കോടിയോളം രൂപയാണ് ചെലവാകുന്നത്. ഇത് കുറച്ചുകൊണ്ട് കമ്പനിയെ ലാഭത്തിലാക്കാനാണ് പുതിയ നീക്കം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. ജീവനക്കാര്‍ക്ക് ജോലിയില്‍ നിന്നും പിരിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ടുളള ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. അതേസമയം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ താമസമുണ്ടായിട്ടില്ലെന്ന് സ്പൈസ് ജെറ്റിന്റെ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കമ്പനി പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതിനകം തന്നെ നിരവധി നിക്ഷേപകരെ സ്പൈസ് ജെറ്റിന് ലഭിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. 1989ല്‍ സ്ഥാപിതമായ സ്പൈസ് ജെറ്റിന് 2019 ല്‍ 118 വിമാനങ്ങളും 16,000ല്‍ അധികം ജീവനക്കാരും ഉണ്ടായിരുന്നു. അതേസമയം സ്പൈസ് ജെറ്റിന്റെ മുഖ്യ എതിരാളിയായ ആകാശ എയറിനും 23 വിമാനങ്ങളും 3500 ജീവനക്കാരും ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.