ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് (എം)

 ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് (എം)

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് (എം). നിലവിലെ എംപിയായ തോമസ് ചാഴിക്കാടാനാണ് സ്ഥാനാര്‍ഥി. ജോസ് കെ. മാണിയാണ് പ്രഖ്യാപനം നടത്തിയത്. ഏകകണ്ഠമായാണ് തീരുമാനം നടത്തിയതെന്ന് ജോസ് കെ. മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുന്നതും കേരളാ കോണ്‍ഗ്രസ് (എം) ആണ്.

2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി. സിപിഎമ്മിലെ വി.എന്‍.വാസവനെ 1,06,259 വോട്ടുകള്‍ക്കാണ് ചാഴിക്കാടന്‍ തോല്‍പ്പിച്ചത്. കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നിലവില്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗമാണ് തോമസ് ചാഴിക്കാടന്‍.

കേരളാ കോണ്‍ഗ്രസ് (എം) ഇപ്പോള്‍ സംസ്ഥാനത്ത് ഇടതുപക്ഷ മുന്നണിയുടെ ഭാഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.