ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകി പിടിയില്‍; വിവരം നല്‍കിയത് പ്രതിയുടെ പിതാവ് തന്നെ

ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകി പിടിയില്‍; വിവരം നല്‍കിയത് പ്രതിയുടെ പിതാവ് തന്നെ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായി ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകി പിടിയിൽ. 22കാരനായ ടെയ്ലർ റോബിൻസനാണ് പിടിയിലായത്. കൊലപാതകം നടന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിലാണ് പ്രതി പിടിയിലായത്.

ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തില്‍ ട്രംപ് തന്നെയാണ് പ്രതിയെ പിടികൂടിയ കാര്യം ആദ്യം അറിയിച്ചത്. പ്രതിയുടെ അച്ഛന്‍ തന്നെയാണ് പ്രതിയെ കുറിച്ച് അധികൃതര്‍ക്ക് വിവരം നല്‍കിയതെന്നും ട്രംപ് പറഞ്ഞു.

പിന്നാലെ യൂട്ടാ ​ഗവർണർ ജെയിംസ് കോക്സും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും പ്രാദേശിക പൊലിസ് മേധാവികളും നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിക്കുകയും കൂടുതൽ വിവരങ്ങൾ പങ്കിടുകയും ചെയ്തു. പ്രതി ഇപ്പോൾ യൂട്ടായിലെ ജയിലിൽ ആണെന്നും അന്വേഷണം ആരംഭിച്ചെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിയ്ക്കായി വ്യാപക തിരച്ചിലാണ് എഫ്ബിഐ നടത്തിയത്. പ്രതി രക്ഷപ്പെടുന്ന വീഡിയോ ഇന്ന് പുറത്ത് വിട്ടിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും എഫ്ബിഐ പ്രഖ്യാപിച്ചിരുന്നു. കിര്‍ക്കിന്റെ മരണ വിവരം ഡൊണാള്‍ഡ് ട്രംപ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്.

ബുധനാഴ്ചയായിരുന്നു യൂട്ടാ യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കുന്നതിനിടെ ട്രംപിന്റെ വിശ്വസ്തനും അനുയായിയുമായ ചാര്‍ളി കിര്‍ക്കിന് കഴുത്തില്‍ വെടിയേറ്റത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.