'എച്ച്' വരച്ചാല്‍ ലൈസന്‍സ് കിട്ടില്ല! മെയ് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍

'എച്ച്' വരച്ചാല്‍ ലൈസന്‍സ് കിട്ടില്ല! മെയ് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍

തിരുവനന്തപുരം: എച്ച് എടുത്ത് കാര്‍ ലൈസന്‍സ് സ്വന്തമാക്കാമെന്ന് കരുതിയാല്‍ ഇനി നടക്കില്ല. ഇറക്കവും കയറ്റവും റിവേഴ്‌സും പാര്‍ക്കിങുമൊക്കെ നല്ല രീതിയില്‍ ചെയ്താല്‍ മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. മെയ് മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നേക്കും.

എച്ച് എടുക്കാന്‍ മാത്രമല്ല സമാന്തര പാര്‍ക്കിങ്, ആംഗുലാര്‍ പാര്‍ക്കിങ് അടക്കം ചെയ്യാനുള്ള സൗകര്യങ്ങള്‍ ഗ്രൗണ്ടില്‍ ഒരുക്കണം. ഇത് സര്‍ക്കാരാണോ ഡ്രൈവിങ് സ്‌കൂളുകളാണോ ഒരുക്കേണ്ടത് എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല.

ഡ്രൈവിങ് ടെസ്റ്റിലെ പുതിയ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം വിളിച്ചിരുന്നു. പരിശോധനാ കേന്ദ്രങ്ങള്‍സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചിലര്‍ സമ്മതിച്ചില്ല. നിലവിലെ രീതിയില്‍ തന്നെ എച്ച് എടുക്കാമെങ്കിലും പാര്‍ക്കിങ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ആവശ്യമാണ്. ഇതിനായി അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്.

നിലവില്‍ സംസ്ഥാനത്ത് 86 ഡ്രൈവിങ് പരിശോധന കേന്ദ്രങ്ങളുണ്ടെങ്കിലും ഇതില്‍ പത്തെണ്ണം മാത്രമേ മോട്ടോര്‍ വാഹന വകുപ്പിന് സ്വന്തമായിട്ടുള്ളൂ. ബാക്കി പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ പുതിയ സൗകര്യങ്ങള്‍ ഒരുക്കുക പ്രയാസമായിരിക്കും. അങ്ങനെ വരുമ്പോള്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരുമെന്നാണ് ഉടമകള്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.