ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിഷയത്തില്‍ വ്യക്തിപരമായ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി തലസ്ഥാനത്ത് എത്തിയതായിരുന്നു സുരേന്ദ്രന്‍.
കേരളത്തിലെ രണ്ട് മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 'ഓരോ ലോക്സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പാര്‍ട്ടി തയ്യാറാക്കി വരുന്നുണ്ട്. ഘടകകക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുളള ചര്‍ച്ചകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്.
ദേശീയ കൗണ്‍സില്‍ യോഗം അവസാനിച്ചാലുടന്‍ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളടങ്ങിയ അന്തിമ പട്ടിക ഡല്‍ഹിയിലേക്ക് കൈമാറുന്നതാണ്. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് എല്ലാ മണ്ഡലങ്ങളിലേക്കും പരിഗണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗ്യാരണ്ടിയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മോഡിയെ വിശ്വസിച്ച് ജനങ്ങള്‍ മുന്നോട്ടുവരും'- സുരേന്ദ്രന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.