എട്ട് മണിക്കൂർ പിന്നിട്ടു; രണ്ട് വയസുകാരി എവിടെ? മഞ്ഞ സ്കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലിസ്

എട്ട് മണിക്കൂർ പിന്നിട്ടു; രണ്ട് വയസുകാരി എവിടെ? മഞ്ഞ സ്കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലിസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയിതായി പരാതി. ഹൈദരാബാദ് സ്വദേശികളായ അമർദീപ് - റബീന ദേവി ദമ്പതികളുടെ രണ്ട് വയസുള്ള മകൾ മേരിയെയാണ് കാണാതായത്. കുട്ടിയെ കണ്ടെത്താനായി പേട്ട പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം: 112, 0471 2743195 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമന്ന് പൊലീസ് ആവശ്യപ്പെട്ടു.

അർധരാത്രി 12 മണിക്ക് തിരുവനന്തപുരം പേട്ടയിൽ ഓൾസെയിന്‍റ്സ് കോളജിന് സമീപമാണ് സംഭവം. വെള്ള പുള്ളിയുള്ള ടീഷർട്ടും നിക്കറുമാണ് കുട്ടി ധരിച്ചിരുന്നത്. മഞ്ഞ ആക്ടീവ സ്കൂട്ടറിലെത്തിയ രണ്ടു പേരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

വഴിയരികിൽ മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് മേരി ഉറങ്ങിയിരുന്നത്. അർധരാത്രി ഒരു മണിക്ക് ശേഷം ഉണർന്നപ്പോൾ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. മഞ്ഞ നിറമുള്ള വാഹനമാണെന്ന് സഹോദരൻ മൊഴി നൽകിയത്. പ്രാഥമിക തിരച്ചിൽ നടത്തിയ ശേഷം ദമ്പതികൾ പേട്ട പൊലീസിനെ സമീപിക്കുകയായിരുന്നു.

ശംഖുമുഖം ആഭ്യന്തര ടെർമിനൽ, ബ്രഹ്മോസ് എന്നിവ സ്ഥിതി ചെയ്യുന്ന ചാക്കയിൽ നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന പ്രധാന പാതയുടെ സമീപത്തെ ലോറികൾ നിർത്തിയിടുന്ന തുറസ്സായ സ്ഥലത്താണ് ദമ്പതികൾ കഴിഞ്ഞിരുന്നത്. തേൻ എടുക്കുന്ന ജോലിയിലാണ് ദമ്പതികൾ ഏർപ്പെട്ടിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.