വയനാട്ടിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

വയനാട്ടിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

പുല്‍പ്പള്ളി: വയനാട്ടിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ചുങ്കം ജംഗ്ഷനില്‍ വച്ചാണ് ഇവര്‍ മന്ത്രിമാരെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചത്. മന്ത്രിമാരായ കെ. രാജന്‍, എം.ബി രാജേഷ്, എ.കെ ശശീന്ദ്രന്‍, എന്നിവരാണ് മന്ത്രിതല സംഘത്തിലുള്ളത്.

മൂന്നു മരണമുണ്ടായിട്ടും ജില്ലയില്‍ എത്താതിരുന്ന വനംമന്ത്രി എകെ ശശീന്ദ്രന് എതിരെയായിരുന്നു കൂടുതല്‍ പ്രതിഷേധം. ബലം പ്രയോഗിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും മാറ്റിയത്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ വലിയ രീതിയിലുള്ള സുരക്ഷ ഒരുക്കിയിരുന്നു.

മന്ത്രിമാരെ വഴി തടയുമെന്ന് ബിജെപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സര്‍വകക്ഷി യോഗം യുഡിഎഫ് പ്രതിനിധികള്‍ ബഹിഷ്‌കരിച്ചു. വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥയ്‌ക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് ജില്ലയില്‍ രാപ്പകല്‍ സമരം നടക്കുകയാണ്.

അതിനിടെ പുല്‍പ്പള്ളിയില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. മന്ത്രിമാരോട് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബുവാണ് ഈ ആവശ്യം ഉന്നയിച്ചത്. സര്‍വകക്ഷി യോഗത്തില്‍ റവന്യൂ, വനം, തദ്ദേശ ഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.