ആലപ്പുഴ: ദേശീയ തലത്തിൽ ശ്രദ്ധയാഘർഷിച്ച് കുട്ടനാട്ടിലെ എടത്വാ സെൻ്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്‌കൂൾ. ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന കണ്ടുപടിത്തങ്ങളിലൂടെ നാല് വിദ്യാർഥികൾ ഇൻസ്പയർ അവാർഡിന് അർഹരായി. ഒൻപതാം ക്ലാസ് വിദ്യാർഥികളായ മനോ ടോം ദേവസ്യ, ജെറോം മാത്യു, സാവിയോ ആൻ്റോ എട്ടാം ക്ലാസ് വിദ്യാർഥി ബെൻ ആൻ്റണി എന്നിവരാണ് ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷന്റെ അവാർഡുകൾ കരസ്ഥമാക്കിയത്.
രാജ്യത്തുടനീളം പങ്കെടുത്ത ഒരു ലക്ഷത്തിലധികം വിദ്യാർഥികളോടൊപ്പമാണ് ഇവർ മികച്ച പ്രകടനം കാഴ്ചവെച്ചത്. പതിനായിരം രൂപയുടെ ക്യാഷ് പ്രൈസാണ് സമ്മാനം. അക്വാനാട്ട് റോബോട്ട് എന്ന പ്രളയ ബാധിത പ്രദേശങ്ങളിൽ വിന്യസിക്കാൻ കഴിയുന്ന റെസ്ക്യൂ റോബോട്ട് എന്ന ആശയമാണ് മനോ ടോം ദേവസ്യ അവതരിപ്പിച്ചത്.
ന്യൂറൽ ട്രാൻസ്മിഷൻ വഴി മനസിനെ നിയന്ത്രിക്കുന്ന വീൽചെയറുമായാമാണ് ജെറോം എത്തിയത്. ത്രീ-ഫേസ് ട്രാൻസ്മിഷൻ ലൈൻ ഫോൾട്ട് ഡിറ്റക്ടർ എന്ന ആശയമാണ് സാവിയോ അവതരിപ്പിച്ചത്. മാലിന്യങ്ങളെ സ്വയം തിരിച്ചറിയാനും തരംതിരിക്കാനും കഴിയുന്ന റോബോട്ടിക് ക്ലീനറുമായമായാണ് ബെനും എത്തിയത്. സ്‌കൂളിലെ അടൽ ടിങ്കറിംഗ് ലാബും അതിൻ്റെ കോ-ഓർഡിനേറ്റർ ജെസ്റ്റിൽ കെ ജോണുമാണ് തങ്ങളുടെ നേട്ടത്തിന് കാരണമെന്ന് വിദ്യാർഥികൾ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.